By ജന്മഭൂമി ഓണ്‍ലൈന്
ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ നിയമം കൊണ്ടു നേരിടുന്നതിനെതിരെ സുപ്രീം കോടതി. ലൈംഗികാതിക്രമ കേസുകളേയും പ്രണയബന്ധങ്ങളെയും വ്യത്യസ്തമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കേസ് പ്രതികാരത്തിനായിവരെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും നിരവധി കേസുകളില്‍ കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള പ്രണയ ബന്ധങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസുകളിലും പ്രണയബന്ധങ്ങളില്‍ വഴിയുണ്ടാവുന്ന കേസുകളില്‍ ഒരേ മാനദണ്ഡം പ്രയോഗിക്കുന്നത് അനീതിയാണ്. […]