By Janmabhumi Online
അനന്തപൂർ : ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി അനന്തപൂർ ജില്ലാ പോലീസ് ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. നൂർ മുഹമ്മദ് (40) ആണ് ഇയാൾ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. പോലീസ് പിടികൂടിയ നൂർ മുഹമ്മദ് ധർമ്മവാരം സ്വദേശിയാണ്. ലോക്കൽ പോലീസ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവരടങ്ങുന്ന സംഘം ധർമ്മവാരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി ബന്ധപ്പെട്ട 29 ഓളം […]