By ജന്മഭൂമി ഓണ്‍ലൈന്
ന്യൂദല്‍ഹി: മുസ്ലീം വ്യക്തിനിയമപ്രകാരം 15 വയസ്സുകഴിഞ്ഞ ഋതുമതിയായ മുസ്ലീം പെണ്‍കുട്ടിക്ക് മുസ്ലീം പുരുഷനെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. 2022 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി 15 വയസ്സുള്ളപ്പോള്‍ ഋതുമതിയായ ഒരു മുസ്ലീം പെണ്‍കുട്ടിക്ക് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന് […]