By ജന്മഭൂമി ഓണ്‍ലൈന്
കോട്ടയം: മക്കളുടെ അടുത്ത് സന്ദര്‍ശക വിസയിലെത്തിയ വീട്ടമ്മ റിയാദിലെ ജുബൈലില്‍ മരിച്ചു. കറുകച്ചാല്‍ സ്വദേശിനി ത്രേസ്യാമ്മ ആന്റണി ആണ് മരിച്ചത്. ഇടയ്‌ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വഷളാവുകയും ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് ആന്റണി ജോസഫ് കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. സൗദിയിലുള്ള മക്കളായ ജോസഫിനിനും മറിയയ്‌ക്കും ഒപ്പം കുറച്ചുകാലം താമസിക്കാന്‍ അടുത്തിടെയാണ് ത്രേസ്യാമ്മ എത്തിയത്. പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസ്സി വോളണ്ടിയറുമായ സലീം ആലപ്പുഴയുടെ […]