By ജന്മഭൂമി ഓണ്‍ലൈന്
ന്യൂദല്‍ഹി: ഭാരതത്തിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ച് റെയില്‍വേ. സുസ്ഥിര ഊര്‍ജത്തിനും ഹരിത ഊര്‍ജ നവീകരണത്തിനും റെയില്‍വേ നടത്തുന്ന വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായാണ് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ സ്ഥാപിക്കുന്നതും നീക്കാന്‍ കഴിയുന്നതുമായ സോളാര്‍ പാനല്‍ സംവിധാനം റെയില്‍വേ കമ്മീഷന്‍ ചെയ്തത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഭാരതത്തില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സംവിധാനം വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ ആണ് കമ്മീഷന്‍ ചെയ്തത്. പുനരുപയോഗ ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള […]