By ജന്മഭൂമി ഓണ്‍ലൈന്‍
തിരുവനന്തപുരം: സമരങ്ങളെ നേരിടാന്‍ കൂടുതല്‍ ഹെല്‍മെറ്റും ഷീല്‍ഡും വാങ്ങാന്‍ പോലീസ് സേനയ്ക്ക് സര്‍ക്കാര്‍ അനുമതി. ഇതുള്‍പ്പെടെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ട 49.72 കോടി രൂപയുടെ വിവിധപദ്ധതികളില്‍ 46.60 കോടിക്ക് അനുമതി നല്കി. നിരോധിത ഡ്രോണുകള്‍ വെടിവച്ചിടാനുള്ള തോക്കുകള്‍, ട്രൈനോക്കുലര്‍ റിസര്‍ച്ച് മൈക്രോസ്കോപ്പ് എന്നിവ വാങ്ങാനും ഡ്രോണ്‍ ലാബിനായും പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനും പണം ഉപയോഗിക്കും. സമരങ്ങളില്‍ പോലീസിന് ഉപകരണങ്ങള്‍ തികയുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സാധാരണ ഹെല്‍മെറ്റും മറ്റുമാണ് നിലവില്‍ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. 80 ലക്ഷം രൂപ […]