By ജന്മഭൂമി ഓണ്‍ലൈന്
ന്യൂദൽഹി : പൊതുജന പരാതികൾക്കായുള്ള ജൻ സുൻവായ് പരിപാടിക്കിടെ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് നേരെ വസതിയിൽ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ദൽഹി ബിജെപി ഘടകം. സംസ്ഥാന ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ചതായി ദൽഹി ബിജെപി ഘടകം ഒരു സന്ദേശത്തിൽ പറഞ്ഞു. ജൻ സുൻവായ് പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 വയസ്സിനിടയിലുള്ള ഒരാൾ മുഖ്യമന്ത്രിക്ക് ഒരു പേപ്പർ നൽകുകയും, ആക്രോശിക്കുകയും, അടിക്കുകയും, മുടിയിൽ വലിക്കുകയും, അവരെ […]