By ജന്മഭൂമി ഓണ്‍ലൈന്‍
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കിടെ യുവാവ് മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. എല്ലാ ബുധനാഴ്ചയും രേഖാ ഗുപ്ത തന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന ഓഫീസില്‍ ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേന ചില പേപ്പറുകളുമായി എത്തിയ യുവാവ് മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും […]