By ജന്മഭൂമി ഓണ്‍ലൈന്
തൊടുപുഴ: കേരളത്തിന്റെ ആദ്യ പക്ഷി സങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം. മൂന്ന് ദിവസത്തെ വാര്‍ഷിക ജന്തുജാല സര്‍വേയില്‍ ഒന്‍പത് പുതിയ ജീവിവര്‍ഗങ്ങളെ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് പക്ഷി സങ്കേതം, സംസ്ഥാന വനം -വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സര്‍വേ നടന്നത്. ആറ് ക്യാമ്പുകളിലായി മുപ്പതിലധികം ഗവേഷകര്‍ പങ്കെടുത്തു. 113 ചിത്രശലഭങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയ 113 ചിത്രശലഭങ്ങളില്‍, എക്‌സ്ട്രാ ലാസ്‌കാര്‍(പുലിവരയന്‍), യെല്ലോ ജാക്ക് സെയിലര്‍(മഞ്ഞപൊന്തച്ചുറ്റന്‍), യെല്ലോ-ബ്രെസ്റ്റഡ് ഫ്‌ളാറ്റ്(വെള്ളപ്പരപ്പന്‍), വൈറ്റ്-ബാര്‍ ബുഷ്ബ്രൗണ്‍(ചോല […]