By ജന്മഭൂമി ഓണ്‍ലൈന്
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തകളില്‍ ഒന്നുകൂടി. കോര്‍ക്ക് കൗണ്ടിയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്‌ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതാണ് പുതിയ സംഭവം. 15 വയസുകാരനാണ് പ്രതി. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തര സുരക്ഷാ ഉപദേശം നല്‍കിയിരുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരവും പ്രകോപനമുണ്ടാകാനുള്ള സാഹചര്യങ്ങളും ഒഴിവാക്കാന്‍ ഇന്ത്യാക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഗൗരവമായി കാണണമെന്ന് […]