By ജന്മഭൂമി ഓണ്‍ലൈന്
കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭയാനകമായ റോഡ് അപകടത്തിൽ 50 ലധികം പേർ മരിച്ചു. ഇറാനിൽ നിന്ന് മടങ്ങിയ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് പോയ ഒരു ബസ് ഒരു ട്രക്കിലും, മോട്ടോർ സൈക്കിളിലും ഇടിച്ച് കയറിയാണ് അപകടം നടന്നത്. പ്രാദേശിക പോലീസും ഒരു പ്രവിശ്യാ ഉദ്യോഗസ്ഥനുമാണ് ഈ ഭയാനകമായ അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയും മൂലമാണ് അപകടം സംഭവിച്ചതെന്ന് ഹെറാത്ത് പ്രവിശ്യാ പോലീസ് പറഞ്ഞു. ഇറാനിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ അഫ്ഗാനികളെ വഹിച്ചുകൊണ്ട് തലസ്ഥാനമായ […]